ജുബൈല്‍: ജുബൈല്‍ എഫ്.സി സംഘടിപ്പിച്ച അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബാള്‍ മേളക്ക് സമാപനം. 20 ടീമുകളുടെ പോരാട്ടത്തിനൊടുവിൽ ബദർ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് ഫാബിൻ ജുബൈൽ എഫ്.സി പരാജയപ്പെടുത്തി വിജയകിരീടം സ്വന്തമാക്കി. സമ്മാനവിതരണ ചടങ്ങിൽ ജുബൈൽ എഫ്.സി പ്രസിഡൻറ് ഷജീർ തച്ചമ്പാറ അധ്യക്ഷത വഹിച്ചു.
ദമ്മാം ഫുട്ബാൾ ഫെഡറേഷൻ (ഡിഫ) പ്രസിഡൻറ് മുജീബ് കളത്തിൽ, അൽമുസയിൻ സി.ഇ.ഒ സഹീർ സകരിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫൈനൽ മത്സരത്തിൽ ഗോൾ നേടുകയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജുബൈൽ എഫ്.സി താരം ഗോകുലിനു പ്രോത്സാഹനമായി നാട്ടിൽ പോയി വരാനുള്ള ടിക്കറ്റ് സഹീർ സകരിയ സമ്മാനിച്ചു.
ടൂർണമെൻറിൽ ഉടനീളം ഗംഭീരപ്രകടനം കാഴ്ചവെച്ച ഫവാസ് ബദർ എഫ്.സി (ടൂർണമെൻറിലെ മികച്ച താരവും കൂടുതൽ ഗോൾ നേടുന്ന താരവും), റഫീഖ് ബദർ എഫ്.സി (മികച്ച ഡിഫൻഡർ), ശരത് ജുബൈൽ എഫ്.സി (മികച്ച ഗോൾകീപ്പർ), അശ്വിൻ ജുബൈൽ എഫ്.സി (എമെർജിങ് താരം), ഗോകുൽ ജുബൈൽ എഫ്.സി (ഫൈനൽ മാൻ ഓഫ് ദി മാച്ച്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ കരസ്ഥമാക്കി.
ടൂർണമെൻറിലെ മൂന്നാംസ്ഥാനക്കാർക്കുള്ള ട്രോഫി സദാഫ്കോ മഡ്രിഡ് എഫ്.സിയും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും പ്രൈസ് മണിയും പാസാഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും ഏറ്റുവാങ്ങി. ബിനോയ് കാലക്സ്, സാഹിർ സകരിയ, ജാനിഷ് ജുബൈൽ എഫ്.സി എന്നിവർ ചേർന്നു ടൂർണമെൻറ് വിജയികളായ ഫാബിൻ ജുബൈൽ എഫ്.സിക്ക് ട്രോഫി സമ്മാനിച്ചു. പ്രൈസ് മണി ജെഫ്സി സെക്രട്ടറി ഇല്യാസ്, വൈസ് പ്രസിഡൻറ് മുസ്തഫ എന്നിവർ ചേർന്നു കൈമാറി. ജുബൈൽ എഫ്.സി മീഡിയ ആൻഡ് ഇവൻറ് ചെയർമാൻ ഷാഫി സ്വാഗതം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു