ജിദ്ദ: അല്‍ ഹുദ മദ്റസ മാതൃസംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും മദ്റസ ഓഡിറ്റോറിയത്തില്‍ നടന്നു. മദ്റസ പ്രിന്‍സിപ്പൽ ലിയാഖത്ത് അലി ഖാന് മുഖ്യപ്രഭാഷണം നടത്തി. ധാർമികമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മതപഠനത്തിന്, വിശിഷ്യ മദ്റസപഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മക്കളെ ഇസ്ലാമിക ചുറ്റുപാടില്‍ വളര്‍ത്തുന്നതിനും അവരില്‍ ധാർമികമൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതിനും അവരുടെ ആദ്യ പാഠശാലയായ മാതാക്കളുടെ ശ്രദ്ധയും ഇടപെടലും സദാ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉമ്മമാരെ ഓർമപ്പെടുത്തി. അഞ്ച്, ഏഴ് ക്ലാസുകളിലെ സി.ഐ.ഇ.ആര് പൊതുപരീക്ഷയില്‍ വിജയികളായ കുട്ടികളെ സംഗമത്തില്‍ അനുമോദിച്ചു. ഇവർക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
ഏഴാം ക്ലാസില്‍നിന്ന് അഹമദ് റിഷാന്, ഹെമിന് അഹമദ്, ജസീല്‍ അഹമദ്, ഉമറുല്‍ ഫാറൂഖ്, അഫീഹ തെക്കില്‍, ഇന്ശ ഫിറോസ്, ശിസ്ന നിസാര്‍ എന്നിവരും അഞ്ചാം ക്ലാസില്‍നിന്ന് ഹദഫ് മുഹമ്മദ്, മുഹമ്മദ് യാസീന്‍, മുഹമ്മദ് സൈന്‍, സാഹില്‍ സാജിദ്, ഉമര്‍ നാസ്, അഫ്രീന് അഷ്റഫ് അലി, ഫാത്തിമ ഫില്‍ദ, സാറ ഫാസില്‍ എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയികളെ അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും അനുമോദിച്ചു. ദുബൈയില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മദ്റസ അധ്യാപകന് മുഹമ്മദ് സുല്ലമി ആര്യന്തൊടികയെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിനുള്ള സ്നേഹോപഹാരം ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ കൈമാറി. സംഗമത്തിൽ മദ്റസ കണ്‍വീനര്‍ ജമാല്‍ ഇസ്മായില്‍ നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു