ഐസ്വാൾ: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. സെർച്ചിപ്പ് മണ്ഡലത്തിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ വിജയിച്ചു. 27 സീറ്റുകളിൽ സോറം പീപ്പിൾസ് മൂവ്മെന്റ് മുന്നിട്ടു നിൽക്കുന്നു. ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളിൽ മാത്രമാണ് ലീഡുയർത്താനായത്. രണ്ടു സീറ്റികളിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും മുന്നിട്ടുനിൽക്കുന്നുണ്ട്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ മുന്നേറ്റം.
‘നാളെയോ മറ്റന്നാളോ ഗവർണറെ കാണും… ഈ മാസത്തിനകം സത്യപ്രതിജ്ഞ ചെയ്യും,’ ശുഭപ്രതീക്ഷ പങ്കുവച്ചുകൊണ്ട് സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ പറഞ്ഞു. ജയിച്ചാൽ പ്രഥമ പരിഗണന കൃഷിക്ക് നൽകുമെന്ന് സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാനയും പ്രതികരിച്ചു.
‘കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ കരുതുന്നു. ജയിച്ചാൽ നമ്മുടെ പ്രധാന മുൻഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാനയുടെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു