തൃശ്ശൂര്‍: മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്.
ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് പൂര്‍ത്തിയാക്കുന്നത്. പൗര പ്രമുഖരുമായുള്ള കൂടികാഴ്ച മുളങ്കുന്നത്തുകാവ് കിലയില്‍ നടന്നു. ചേലക്കര, വാഴക്കോട് വിയ്യൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂര്‍ , ഒല്ലൂര്‍, മണലൂര്‍, നാട്ടിക എന്നിവിടങ്ങളിലാണ് നാളെ നവകേരള സദസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു