ന്യൂ ഡല്‍ഹി: രാജ്യത്ത് ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നല്ല ഭരണം കാഴ്ച വച്ചാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് ഫലം ആവേശം നല്‍കുന്നതാണെന്നും സഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Winter Session of Parliament | PM Narendra Modi says, “…If I speak on the basis of the recent elections’ results, this is a golden opportunity for our colleagues sitting in the Opposition. Instead of taking out your anger of defeat in this session, if you go ahead with… pic.twitter.com/jx590Ahdru
— ANI (@ANI) December 4, 2023
“രാജ്യത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമായി. നല്ല ഭരണം കാഴ്ച വച്ചാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ല. ജനങ്ങളെ സേവിക്കണം എന്ന് പ്രതിജ്ഞയെടുത്തവര്‍ക്ക് ആവേശം നല്‍കുന്ന ഫലമാണ് നാല് സംസ്ഥാനങ്ങളില്‍ നിന്നുണ്ടായത്. പ്രതിപക്ഷം ജനാധിപത്യത്തില്‍ അനിഷേധ്യ പങ്ക് വഹിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള വേദിയാണ്. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ പ്രതിക്ഷം സഹകരിക്കണം. പരാജയത്തെ രാഷ്ട്രീയവത്കരിക്കാൻ ഈ അവസരം വിനിയോഗിക്കരുത്”. പ്രധാനമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു