ഡല്‍ഹി: വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീതം ചിട്ടപ്പെടുത്താന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് സംഗീതത്തില്‍ നവ്യാനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷണം. ആഗോളതലത്തിലുള്ള നൂറ് സംഗീതോപകരണങ്ങളില്‍ ഏത് വേണമെങ്കിലും പ്രയോജനപ്പെടുത്തി സംഗീതം ചിട്ടപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
ഇന്ത്യയില്‍ നിന്ന് വീണ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇഷ്ടമുള്ള സംഗീതോപകരണം തെരഞ്ഞെടുത്ത ശേഷം മ്യൂസിക്ക് എല്‍എമ്മിന്റെ സഹായത്തോടെ 20 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന സൗണ്ട് ക്ലിപ്പിന് രൂപം നല്‍കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ മ്യൂസിക്ക് എല്‍എം ടെക്സ്റ്റ് ടു മ്യൂസിക്ക് എഐ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും.
ഉത്സവ സീസണില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. കൂടാതെ ഒരോരുത്തരുടെ മാനസികാവസ്ഥ അനുസരിച്ച് സംഗീതം ചിട്ടപ്പെടുത്താന്‍ കഴിയുന്നതരത്തിലാണ് ഈ ഫീച്ചര്‍. ഹാപ്പി, റൊമാന്റിക്, മൂഡി തുടങ്ങി വിവിധ മാനസികാവസ്ഥകളെ ഉള്‍ക്കൊണ്ട് കൊണ്ട് സംഗീതത്തിന് രൂപം നല്‍കാന്‍ സാധിക്കും. ഇതിന്റെ മെച്ചപ്പെട്ട വേര്‍ഷനും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു