തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിനായി വിദ്യാലയങ്ങളില്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. അതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഗവര്‍ണര്‍ക്ക് എതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഗവര്‍ണര്‍ക്ക് ഏകാധിപതിയുടെ മനസാണുള്ളത്. രാജ്ഭവന്‍ ധൂര്‍ത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പരിവാരങ്ങളുമായി വര്‍ഷത്തില്‍ പകുതി സമയവും ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്ത് കറങ്ങുകയാണ്. ഗവര്‍ണറുടെ ഭീഷണി സര്‍ക്കാരിനോട് വേണ്ട. മാന്യമായി പെരുമാറിയാല്‍, തിരിച്ചും അതേ രീതിയില്‍ പെരുമാറും. വെല്ലുവിളിക്കാനാണ് ഭാവമെങ്കില്‍ ഇരട്ടി ശക്തിയില്‍ വെല്ലുവിളിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കിടയിലെ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പരമ്പരാഗത തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു