തിരുവനന്തപുരം: സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ എം കുഞ്ഞാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്ന് ഉയര്‍ന്നുവന്ന പ്രഗത്ഭനാണ് എം കുഞ്ഞാമന്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തില്‍ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
വലിയ ശിഷ്യസഞ്ചയമുളള അധ്യാപകന്‍, എഴുത്തുകാരന്‍, എന്നിങ്ങനെ പല നിലകളില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമുള്ളതായി. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേര്‍പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു