ജിദ്ദ: സൗദി അറേബ്യയിൽ കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റാരോപണങ്ങളിൽ ഉൾപ്പെട്ട സ്വദേശികളും വിദേശികളുമായ 146 പേരെ അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരുകയാണ്.
341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു