റായ്പുർ: ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി.എസ്. സിംഗ് ദിയോ പരാജയപ്പെട്ടു. ബിജെപിയുടെ രാജേഷ് അഗർവാളിനോട് 8,367 വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്.
2018ലെ ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അനുരാഗ് സിംഗ് ദിയോയെ 39,624 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.എസ്. സിംഗ് ദിയോ പരാജയപ്പെടുത്തിയിരുന്നു.
അംബികാപൂർ ആസ്ഥാനമായുള്ള സർഗുജയിലെ ഇപ്പോഴത്തെ മഹാരാജാവായ ദിയോ, അംബികാപൂർ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു