മസ്കത്ത്: താൽകാലിക ഇടവേളക്കുശേഷം ഗസ്സയിൽ ആക്രമണം പുനഃരാരംഭിച്ച ഇസ്രായേൽ നടപടിയെ ഒമാൻ അപലപിച്ചു. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ അധിനിവേശ സേന ആക്രമണം പുനഃരാരംഭിച്ചതിനെതിരെയും ഫലസ്തീൻ ജനതക്കെതിരെ അവർ പിന്തുടരുന്ന വംശഹത്യ നയത്തെയും ശക്തമായി അപലപിക്കുകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിലെ പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഫോണിൽ സംസാരിച്ചു.
ഗസ്സ മുനമ്പിൽ നടക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ചും ഇസ്രയേലി ഭീകരതയെ തടയാനുള്ള ശ്രമങ്ങളെ പറ്റിയും ഇരുവരും ചർച്ച നടത്തി. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള ശ്രമങ്ങൾക്ക് ഇരുപക്ഷവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു