കൊച്ചി: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ നാലിന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സെയിൽ പ്രഖ്യാപിച്ചു. വിരമിച്ചതും സേവനമനുഷ്ഠിക്കുന്നതുമായ ഡിഫൻസ്-പാരാമിലിട്ടറി ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും ഡിസംബർ 4 ന് ബുക്ക് ചെയ്യുന്ന ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന 2024 ജനുവരി 10 മുതലുള്ള യാത്രകള്‍ക്കാണ് ഓഫർ.
കൂടാതെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് എയർലൈൻ ഇപ്പോള്‍തന്നെ ലഭ്യമാക്കുന്ന കോംപ്ലിമെന്‍ററി മുൻഗണനാ ബോർഡിംഗും ലഭിക്കും. ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും.
രാജ്യത്തിന്‍റെ സുരക്ഷ സംരക്ഷിക്കുന്നതിൽ പ്രതിരോധ ഉദ്യോഗസ്ഥരുടെ സംഭാവനകളെ എയർ ഇന്ത്യ എക്സ്പ്രസ് അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അവരുടെ പ്രതിബദ്ധതയ്‌ക്കുള്ള ഒരു ചെറിയ ആദരവിലൂടെ അവരെ അവരുടെ കടുംബങ്ങളുമായി ബന്ധിപ്പിക്കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ് സിസിഒ അങ്കുർ ഗാർഗ് പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എല്ലാ ആഭ്യന്തര റൂട്ടുകളിലും ഓഫർ ലഭ്യമാണ്. ഇന്ത്യൻ എയർഫോഴ്സ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സുകളായ തിരുവനന്തപുരം, ഡൽഹി, നേവി ബേസുകളായ മുംബൈ, വിശാഖപട്ടണം, കൊച്ചി ആർമി ബേസുകളായ കൊൽക്കത്ത, പൂനെ, ലഖ്നൗ, ജയ്പൂർ എന്നിവയുൾപ്പെടെയുള്ള 30 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയർലൈന്‍ സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.