മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റുസ്താഖ് വിലായത്തിലെ വാദി ബനി ഗാഫിർ അടക്കമുള്ള സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ പെയ്തത്.
അതേസമയം, അൽ ഹജർ മലനിരകളിലും മുസന്ദം, വടക്കൻ ബത്തിന ഗവർണറേറ്റുകളിലും ഞായറാഴ്ചവരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു