മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഓട്ടോ) ‘ഹൃദയപൂർവം തൃശൂർ’ മെഗാ ഇവന്റ് ജനുവരി 12, 19 തീയതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. വിവിധ കലാകായിക മത്സരങ്ങൾ ഉൾപ്പെടെ കുടുംബസംഗമം 12നും 19നു റൂവി അൽ ഫലജ് ഹോട്ടലിൽ മെഗാ ഇവന്റുമാണ് നടത്തുക.
മെഗാ ഇവന്റ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ഒമാനിലെ പൗരപ്രമുഖർ പങ്കെടുക്കും. കേരളത്തിലെ പ്രമുഖ ടി.വി. സിനി ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുന്ന കോമഡി-മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ നസീർ തിരുവത്ര (പ്രസി.), അഷറഫ് വാടാനപ്പള്ളി (സെക്ര.), വാസുദേവൻ തളിയോറ (ട്രഷ.), ജയശങ്കർ (പ്രോഗ്രാം കൺ.) എന്നിവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു