മസ്കത്ത്: നിസ്വയിൽ രൂപവത്കരിച്ച വൈസ് മെൻസ് ക്ലബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു. അൽ ദിയാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ വൈസ് മെൻസ് ഇന്റർനാഷനൽ ക്ലബ് യു.എ.ഇ ചെയർമാൻ ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു.
ജോയ് തൂമ്പുങ്കൽ രക്ഷാധികാരിയായ ക്ലബിൽ സന്തോഷ് പള്ളിക്കൻ പ്രസിഡന്റായും ജിൻസ് ഡേവിസ് സെക്രട്ടറിയായും രഞ്ജിത് നെല്ലിപ്പള്ളി ട്രഷററായും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. വൈസ് പ്രസിഡന്റായി പ്രകാശ് ജോണും പ്രോഗ്രാം കോഓഡിനേറ്ററായി ജോയൽ ജോണും വൈസ് മെൻസ് പ്രസിഡന്റായി അലീന പ്രകാശും സെക്രട്ടറിയായി പാർവതി രഞ്ജിത്തും വൈസ് ലിങ്ക്സ് പ്രസിഡന്റായി ഡെറിൻ ഡേവിസും സെക്രട്ടറിയായി അമേഘ് മോനിഷും പ്രോഗ്രാം കോഓഡിനേറ്ററായി അശ്വിൻ ഷിനുവും ചുമതലയേറ്റു. വൈസ് മെൻ ക്ലബ് ഇന്റർനാഷനൽ യു.എ.ഇ മുൻ ചെയർമാൻ വർഗീസ് സാമുവേൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗവർണർമാരായ ആനന്ദകുമാറും അജിജോണും സംസാരിച്ചു. വൈസ് ലിങ്ക്സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഷേബാ ജോയ് രചിച്ച മംഗളഗാനം പ്രിയ മോനിഷ് ഈണമിട്ടാലപിച്ചതു ശ്രദ്ധേയമായി. കലാപരിപാടികൾക്ക് പ്രിയ മോനിഷും പ്രെറ്റി ജോയലും നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു