മസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മസ്കത്ത് മുനിസിപ്പാലിറ്റി റസ്റ്റാറന്റ് അടപ്പിച്ചു.ഖുറിയാത്തിലെ റസ്റ്റാറന്റിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് ആരോഗ്യ നിയന്ത്രണ വകുപ്പിലെ സ്പെഷലിസ്റ്റുകളാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു