റിയാദ്: പല്ലാരിമംഗലം പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പുരോഗമന പ്രവാസി സംഘടനയായ ‘ഇടം’ അംഗങ്ങൾക്കുള്ള ഡിജിറ്റല്‍ അംഗത്വ കാർഡിന്റെ പ്രകാശനവും വിതരണ ഉദ്ഘാടനവും കോതമംഗലം എം.എൽ.എ ആൻറണി ജോണ്‍ നിർവഹിച്ചു. ഇടം നിര്‍വാഹക സമിതി അംഗം അബ്ദുല്‍ ഹമീദ് മാനിക്കൽ കാർഡ് ഏറ്റുവാങ്ങി. പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ അജില്‍സ് ഒ. ജമാല്‍, മുഹസിന്, നിര്‍വാഹക സമിതി അംഗം അഷ്റഫ് നെടുങ്ങാട്ട്, അംഗങ്ങളായ അഷീര്‍ കക്കാട്ട്, കെ.എസ്. ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു