റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ മൂന്നാം വാർഷികം ‘അറേബ്യൻ നഷീദ’ എന്ന പേരിൽ ആഘോഷിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ് വിഭാഗം ഉദ്യോഗസ്ഥൻ പി. ഹരീഷ് ഉദ്ഘാടനംചെയ്തു. ചെയർമാൻ ഗഫൂർ ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. റാഫി പാങ്ങോട്, ഹുസൈൻ ദവാദ്മി, നൗഷാദ് കുറുമാത്തൂർ, സുലൈമാൻ വിഴിഞ്ഞം, മജീദ് മാനു, ഷംനാദ് കരുനാഗപ്പള്ളി, നാസർ വണ്ടൂർ, റഹ്മാൻ മുനമ്പത്ത്, സുബൈർ കുപ്പം എന്നിവർ സംസാരിച്ചു. പരീക്ഷയിൽ വിജയിച്ച് തുടർപഠനത്തിന് അർഹരായ അംഗങ്ങളുടെ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. ജോലി ആവശ്യാർഥം റിയാദിൽനിന്ന് മക്കയിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രസിഡന്റ് അഫ്സൽ മുല്ലപ്പള്ളിക്ക് യാത്രയയപ്പ് നൽകി. സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. വർഷംതോറും നടത്തിവരുന്ന തണുപ്പിനുള്ള വസ്ത്രവിതരണം ചെയർമാൻ ഗഫൂർ ഹരിപ്പാടിന് നൽകി പി. ഹരീഷ് ഉദ്ഘാടനം ചെയ്തു.
സത്താർ മാവൂരിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. കരീം മാവൂർ, ഹസ്ന കൊടുവള്ളി, ബീഗം നാസർ, ഷബീർ അലി, റഷീദ്, അഞ്ജലി സുധീർ, അക്ഷയ് സുധീർ, സുരേഷ്, ഷാനു, നേഹ നൗഫൽ, അഭിനന്ദ് ബാബു, നൗഫൽ വടകര എന്നിവർ ഗാനം ആലപിച്ചു. അയ്തൻ റിതു, സൻഹാ ഫസീർ എന്നിവരുടെ നൃത്തവും റിയാദ് തൃക്കരിപ്പൂർ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. അഞ്ജലി സുധീർ, അക്ഷയ് സുധീർ എന്നിവർ അവതാരകരായിരുന്നു. കൂട്ടായ്മ സെക്രട്ടറി ഹാസിഫ് കളത്തിൽ സ്വാഗതവും മുസ്തഫ ആതവനാട് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു