നാഗ്പൂര്‍: ഇന്ത്യന്‍ മൂല്യങ്ങളും ധാര്‍മികതയുമുള്ള ഒരു വിദ്യാഭ്യാസ നയം വികസിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അത് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുമെന്നും ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റുമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രസന്ത് തുക്കടോജി മഹാരാജ് നാഗ്പൂര്‍ സര്‍വകലാശാലയുടെ 111-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലെ ഏറ്റവും മൂല്യവത്തായ നിക്ഷേപമാണെന്ന് മുര്‍മു ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ നിന്ന് ബിരുദധാരികളായ പകുതിയിലേറെ വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണെന്നുള്ളതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മുര്‍മു വ്യക്തമാക്കി.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഡീപ് ഫേക്കുകള്‍ നിര്‍മിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. ഇപ്പോള്‍ എല്ലാ യുവാക്കളും സാങ്കേതികവിദ്യയെ മനസിലാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഏത് വിഭവവും നല്ല രീതിയില്‍ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും കഴിയും. സാങ്കേതികവിദ്യയുടെ കാര്യത്തിലും ഇത് സത്യമാണ്. അത് ശരിയായി ഉപയോഗിച്ചാല്‍ സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്നും ദുരുപയോഗം ചെയ്യുന്നത് മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുമെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു