തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ – തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഈ അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ മഴ സാധ്യത വീണ്ടും ശക്തമായേക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. തെക്കു കിഴക്കന്‍ – തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം.തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദം (Depression) .പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression). അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റാകാന്‍ (Cyclonic Storm) സാധ്യത.
തുടര്‍ന്ന് വടക്കു ദിശയില്‍ ഏതാണ്ട് തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നെലൂറിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ 5 നു രാവിലെ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു