ജിദ്ദ: 27 വർഷം പൂർത്തിയാക്കിയ ജിദ്ദയിലെ കേരള കലാസാഹിതി സംഘടന ‘കളേഴ്സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ നൃത്ത, സംഗീത കലാനിശ ഒരുക്കി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി ലേബർ, പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിഷ്കാസ് മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി മുസാഫിർ, പ്രോഗ്രാം കൺവീനർ ഷാനവാസ് കൊല്ലം എന്നിവർ സംസാരിച്ചു.
സംരംഭകൻ ഷാക്കിർ ഹുസൈൻ, അബ്ദുൽ നിഷാദ്, എഴുത്തുകാരി റജിയ വീരാൻ എന്നിവരെ ആദരിച്ചു. പ്രശസ്ത ഗായകരായ അമൃത സുരേഷ്, ജാസിം ജമാൽ എന്നിവരുടെ സംഗീതവിരുന്നായിരുന്നു മുഖ്യ ആകർഷണം. പുഷ്പ സുരേഷ്, അനിത നായർ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, നാദിയ നൗഷാദ്, ഹാല റാസിഖ്, ശ്രീനന്ദ സന്തോഷ് എന്നിവർ അണിയിച്ചൊരുക്കിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തങ്ങളും ശ്രദ്ധേയമായി. നജീബ് വെഞ്ഞാറമൂട്, ഷദ അഷ്റഫ് എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി മാത്യു വർഗീസ് സ്വാഗതവും ട്രഷറർ മുഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു