കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. എം മമ്മുണ്ണിയെയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന നവകേരള സദസിലെ പൗര പ്രമുഖരുടെ പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, ഇന്ന് പാലക്കാട് നടന്ന നവകേരള സദസില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ പങ്കെടുത്തു. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു. സുബൈദയുടെ നടപടിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലീംലീഗ് നേതൃത്വം രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.
read also ഓയൂരില്‍ കണ്ടത് പൊലീസിന്റെ അന്വേഷണ മികവ്; പ്രശംസിച്ച് മുഖ്യമന്ത്രി
മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും ഇന്ന് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 11 മണിക്കാണ് പാലക്കാട് മണ്ഡലത്തിന്റെ സദസ് കോട്ട മൈതാനത്ത് നടന്നത്. മലമ്പുഴ മണ്ഡലത്തിന്റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30ന് കോങ്ങാട് മണ്ഡലത്തിന്റെ സദസ് കോങ്ങാട് ബസ് സ്റ്റോപ് ഗ്രൗണ്ടിലും ആറു മണിക്ക് മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സദസ് മണ്ണാര്‍ക്കാട് കിനാതി ഗ്രൗണ്ടിലും നടക്കും. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെ നടന്നത്.
read also ഓയൂരില്‍ കണ്ടത് പൊലീസിന്റെ അന്വേഷണ മികവ്; പ്രശംസിച്ച് മുഖ്യമന്ത്രി