കൊല്ലം: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചാത്തന്നൂരില്‍ കാര്‍ വാടകയ്ക്ക് കൊടുക്കുന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്. ചിറക്കര സ്വദേശി വിനോദിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നിലവില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുട്ടികളെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായുള്ള ട്രയല്‍ കിഡ്‌നാപ്പിംഗ് ആയിരുന്നു അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവര്‍ മൊഴി നല്‍ികിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് സഹോദരന്‍ ജോനാഥന്‍ പറഞ്ഞത്.
ഈ നാലാമന്‍ ആരാണെന്നും അങ്ങനെയൊരാള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും തിരിച്ചറിഞ്ഞെങ്കിലും സംഘത്തില്‍ ഇവര്‍ മാത്രമാണോ അതോ കൂടുതല്‍ പേരുണ്ടോ എന്നതില്‍ അവ്യക്തത തുടരുകയാണ്. പുറത്തുനിന്നുള്ള സഹായങ്ങളടക്കം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരത്തിലുള്ള സാധ്യതകളാരായുന്നത് പൊലീസിന്റെ പൊതുരീതിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു