പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പ്രതികാരം വീട്ടിയത് ഒരു ജീവൻ കവർന്നുകൊണ്ട്.
ചെന്നൈയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ സുഹൃത്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
കൊല്ലം തെന്മല സ്വദേശിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖാണ് പ്രതി.
ഇരുവർക്കും 20 വയസ്സാണ് പ്രായം. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ആഷിഖ് കൊല ചെയ്തത്.
4 വർഷങ്ങൾക്ക് മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച പ്രതിയാണ് ആഷിഖ്. പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാൾ പോക്സോ നിയമപ്രകാരം 3 മാസത്തോളം തടവു ശിക്ഷാ അനുഭവിച്ചിരുന്നു. പിന്നീട് പരാതിയില്ലെന്ന് ഫൗസിയ മൊഴി കൊടുത്തതോടെയാണ് ആഷിക്ക് പുറത്തിറങ്ങിയത്.
ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവത്തിന്റെ ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കുകയും വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു പ്രതി.
‘ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് മകളെ കൊലപ്പെടുത്തിയ ചിത്രം അച്ഛന് അയച്ചുകൊടുത്തത്.
5 വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷാ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്.
ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആണ് ആഷിഖ് ഇന്ന് ചെന്നൈ നഗരത്തിൽ എത്തിയത്. ശേഷമായിരുന്നു കൃത്യം.
പ്രതി പൊലീസിൽ കീഴടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം