കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം മുതൽ പോലീസിന്റെ ഓരോ നീക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.
അതുകൊണ്ട് തന്നെയാവും പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് സ്വീകരിച്ച മാർഗങ്ങൾ ജനങ്ങൾക്ക് അജ്ഞാതമാണ്.
കുട്ടിയെ തട്ടികൊണ്ടുപ്പോയ പ്രതികൾ കുട്ടിക്ക് ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചുകൊടുത്തിരുന്നു എന്നുള്ള വിവരം മനസ്സിലാക്കിയ പോലീസ്
ആ കാർട്ടൂണിന്റെ യൂട്യൂബ് ലിങ്ക് കണ്ടെത്തുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
കുട്ടി പറഞ്ഞ സമയത്ത്, ഈ ലിങ്ക് തുറന്ന ഐപിയുടെ ഉടമയിലേക്ക് പൊലീസ് എത്തുകയായിരുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ട്രെയിസ് ചെയ്യപ്പെടാൻ ഉള്ള സാധ്യതകൾ ഒഴിവാക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്നിട്ട് കൂടിയും കുഞ്ഞിന് കാണിച്ചുകൊടുത്ത യൂട്യൂബ് വീഡിയോകൾ കാരണം പ്രതികൾ കുടുങ്ങുകയായിരുന്നു.
കേരളാ പോലീസ് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾ പുറത്തുവരികയാണ്. ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണ വഴികളാണ് കാണാൻ കഴിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം