അൽഅഹ്സ: എച്ച്.സി.എൽ സീസൺ-3 ക്രിക്കറ്റ് ടൂർണമെൻറിൽ കേരള ഇലവൻസ് അൽഅഹ്സ ജേതാക്കളായി. നിലവിലെ ജേതാക്കളായ മംഗളൂരു യുനൈറ്റഡിനെ ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കലാം ബോയ്സ് മൂന്നാം സ്ഥാനവും കെഎൽ-14 ഇലവൻസ് നാലാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് മാസം നീണ്ട മത്സരത്തിൽ 12 ടീമുകളിലായി 200ൽപരം കളിക്കാർ പങ്കാളികളായി. സമാപന ചടങ്ങിൽ സെക്രട്ടറി ലിജു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് നിയാസ് ടൂർണമെൻറ് അവലോകനം നടത്തി.
ട്രഷറർ അൽത്താഫ് ആമുഖപ്രഭാഷണം നടത്തി. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും ഷെമീർ, ജെയ്സൻ, അബ്ദുൽ കലാം, രാജേഷ്, അനൂപ് പോൾ തുടങ്ങിയവർ വിതരണം ചെയ്തു. ടൂർണമെൻറിലെ മികച്ച താരമായി കലാം ബോയ്സിലെ രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മികച്ച കളിക്കാരായി കേരള ഇലവൻസിലെ ഹസ്സൻ, ബാറ്റ്സ്മാൻ സെയ്ഫ് (കെ.എൽ-14), കീപ്പർ ഇസ്മാഈൽ (കലാം ബോയ്സ്), ബൗളർ ഹസ്സൻ (കേരള ഇലവൻസ്), ഫൈനലിലെ മികച്ച ബാറ്റ്സ്മാനായി യൂസഫ് (കേരള ഇലവൻസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ക്രിക്കറ്റിന് നൽകിയ സംഭാവന പരിഗണിച്ച് കേരള സ്ട്രൈക്കേഴ്സിലെ ഇസ്മാഈൽ, പവർ ഹിറ്റേഴ്സിലെ സലാം, കെ.എൽ-14ലെ അബ്ദുൽ ഹമീദ്, കലാം ബോയ്സിലെ അബ്ദുൽ കലാം, കേരള ഇലവൻസിലെ രജീഷ്, ടൂർണമെൻറ് നടത്തിപ്പിനുള്ള മികച്ച പ്രവർത്തനത്തിന് കമ്മിറ്റി സെക്രട്ടറി ലിജു വർഗീസ് എന്നിവരെ ആദരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു