കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമെന്ന് പ്രതികള്‍. കേസില്‍ ചാത്തന്നൂര്‍ സ്വദേശികളായ ദമ്പതികളും മകളും കസ്റ്റഡിയിലാണ്. ദമ്പതികളില്‍ ഭര്‍ത്താവായ പത്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമെന്ന് പൊലീസ് പറഞ്ഞു.
രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ ഇയാളുണ്ടായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്ന് ഗോപകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയില്‍ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് പ്രതികളെ പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു