“ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ഇപ്പോഴും ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നു. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിങ് കാണിക്കുന്നു’’. വിജയ് ബാബു തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഒരു സിനിമയെ വിജയിപ്പിക്കുന്നതിൽ ഫാൻസിനെ പോലെത്തന്നെ നിരൂപകർക്കും വലിയ പങ്കാണുള്ളത്.
എന്നാൽ റിലീസ് ആകാത്തൊരു സിനിമയെ പ്രൊമോട്ട് ചെയ്യേണ്ടത് കൃത്രിമമായി റേറ്റിംഗ് നൽകിയോ ഫേക്ക് റിവ്യൂകൾഎഴുതിയോ ആകരുത്.
സിനിമ എന്നത് പലരുടെയും അദ്ധ്വാനത്തിന്റെ ഫലമാണെങ്കിൽ കൂടിയും ഒരു സിനിമ വിജയിപ്പിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളിൽ നീതി പുലർത്തേണ്ടതുണ്ട്.
സാധാരണക്കാർ പണം മുടക്കി തിയേറ്ററിൽ എത്തുന്നത് നല്ലതോ ചീത്തയോ എന്ന അഭിപ്രായത്തെ അടിസ്ഥാനമാക്കിയിട്ടാണ്.
വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിയത് വലിയ വാർത്തയായി മാറിയിരുന്നു.
സംവിധായകൻ ഗൗതം വാസുദേവ് മേനോനായിരുന്നു സിനിമ റീലിസ് ചെയ്യില്ലെന്ന വിവരം അറിയിച്ചത്. സിനിമയുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞിരുന്നു.
എന്നാൽ, പ്രമുഖ സിനിമാ നിർമാതാവായ വിജയ് ബാബു ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അവസാന നിമിഷം റിലീസ് മാറ്റിവച്ച ചിത്രത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ് ലഭിച്ചിരിക്കുന്നത് എങ്ങനെയെന്നാണ് ചോദ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം