കൊച്ചി: ആലുവയില്‍ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിര്‍ദേശവുമായി പൊലീസ്. കട ഉടമകള്‍ക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കിയത്. ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ വില്‍ക്കാം എന്നും പൊലീസ്.
ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേദിവസം ജോലിക്ക് നിര്‍ത്താന്‍ ആകില്ല എന്നാണ് പൊലീസ് നിലപാട്. ആലുവ ഈസ്റ്റ് പൊലീസ് കടക്കാര്‍ക്ക് നല്‍കിയത്.
അതേസമയം നവ കേരള സദസ്സ് നിലവില്‍ പാലക്കാട് ജില്ലയിലാണ് പര്യടനം തുടരുന്നത്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് നവകേരള സദസ് ജില്ലയില്‍ ആദ്യ ദിവസം പര്യടനം നടത്തുക. കാസര്‍കോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു