തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ സമകാലീന ആരോഗ്യ സേവനത്തിനായി കൈമാറ്റം ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര അധിഷ്ഠിത ആയുര്‍വേദ സ്ഥാപനമായ ഡാബര്‍ ഇന്ത്യ വിപ്ലവകരമായ സ്വര്‍ണ പ്രാശന്‍ ഗുളിക അവതരിപ്പിച്ചു. തിരുവനന്തപുരത്ത് അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിലാണ് ഇത് അവതരിപ്പിച്ചത്. സമ്പന്നമായ 139 വര്‍ഷത്തെ ആയുര്‍വേദ പാരമ്പര്യത്തിന്റേയും പ്രകൃതിയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിന്റേയും പിന്‍ബലത്തില്‍ ആധികാരിക ആയൂര്‍വേദ രേഖകളുടെ പഠനത്തിലൂടെ എല്ലാവര്ക്കും ഫലപ്രദമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഡാബര്‍ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാര്‍ക്കറ്റിങ്-എത്തിക്കല്‍ ഡിജിഎം ഡോ. മന്ദീപ് ഒബ്റോയ് പറഞ്ഞു. ആയുര്‍വേദത്തെ കുറിച്ചുള്ള പുരാതന ഇന്ത്യന്‍ അറിവുകളും അത്യാധുനീക ശാസ്ത്ര നേട്ടങ്ങളും സംയോജിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടു വെപ്പാണ് സ്വര്‍ണ പ്രാശന്‍ ഗുളികളുടെ അവതരണം. ബുദ്ധി മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനു സഹായിക്കുന്ന രീതിയിലാണ് സ്വര്‍ണ പ്രാശന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സമഗ്രമായ ക്ഷേമത്തിന്റെ കാര്യത്തില്‍ സുപ്രധാന നേട്ടമാണ് ഈ ആയുര്‍വേദ കണ്ടുപിടുത്തമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തെ കൂടുതല്‍ സമകാലീകമാക്കാനും പുതിയ തലമുറയ്ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കാനും വേണ്ടി 2023 ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി ഡാബര്‍ പ്രത്യേക ശില്പശാലകള് നടത്തും.
അഞ്ചാം ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഡാബര്‍ ഇന്ത്യ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. പ്രാക്ടീഷണര്‍മാര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാന്‍ ഏറെ ആവശ്യമുള്ള ഒരു സംവിധാനം ഈ ശില്പശാല ലഭ്യമാക്കും. ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ വന്‍ മാറ്റങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.