കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ട് പോയ സമയം വാഹനത്തില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി കുട്ടി മൊഴി നല്‍കി. കുട്ടിയെ വീട്ടില്‍ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി.
പ്രതികള്‍ തമ്മില്‍ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തില്‍ ഉണ്ടായിരുന്നതായും മൊഴി. അതേസമയം പ്രതികള്‍ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതല്‍ സി സി ടി വി ദ്യശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
കേസില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു