കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ ടേക്കര്‍ ആണെന്ന് പൊലീസിന് സംശയം. ഇവര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു. നഴ്സിങ്ങ് സംഘടനയായ യു.എന്‍.എയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിലും പൊലീസ് പരിശോധന നടത്തി. യു.എന്‍.എയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യു.എന്‍.എ സംഘടനക്കുള്ളിലെ തര്‍ക്കവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.എന്‍.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛന്‍.
കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ ഇന്നലെയാണ് പൊലീസ് പുറത്ത് വിട്ടത്. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമം മൈതാനിയില്‍ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
കുട്ടിയുടെ അച്ഛന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. അതേസമയം കേസില്‍ ഒരാളെകൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറുകള്‍ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു