ജീവിക്കണം എന്നത് അത്യാഗ്രഹമല്ലല്ലോ.
ജീവിക്കാൻ പണം വേണം. ഏത് ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് എന്ന് പറയുമ്പോഴും ഉപജീവനത്തിനായി രാത്രി തെരുവിൽ ഒരു സ്ത്രീ ഇറങ്ങി നിൽക്കുമ്പോൾ അവൾക്ക് ഭയമധികമാണ്.
കയറിക്കിടക്കാൻ ഒരു ഷെഡ് മാത്രമുള്ള വിജി എന്ന വീട്ടമ്മയ്ക്ക് ഭയന്നു പിന്മാറാൻ ആകില്ല. വൈകുന്നേരം നാലു മണിമുതൽ കപ്പയും മീൻകറിയും കക്കയിറച്ചിയുമായി കലവൂർ ബെർണാർഡ് ജംഗ്ഷനിൽ ഈ വീട്ടമ്മയുണ്ടാകും.
സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ വിജി കണ്ടെത്തിയ മാർഗമായിരുന്നു അൻപത് രൂപയ്ക്ക് കപ്പയും മീൻകറിയും എന്ന ഭക്ഷണ പൊതി വില്പന.
വാങ്ങുന്നവർക്ക് ലാഭമെന്ന് തോന്നുന്നതുകൊണ്ട് തന്റെ കച്ചവടം മെച്ചപ്പെട്ട രീതിയിൽ പോകുമെന്ന് രാജി കരുതുന്നു.
വിലക്കുറവ് ആയതിനാൽ ഒന്നിൽ കൂടുതൽ പൊതികൾ വാങ്ങുന്നവരും ഉണ്ടെന്ന് രാജി പറയുന്നു.
സമീപത്തു കച്ചവടം ചെയ്യുന്നവരുടെ സഹകരണം നിരത്തിൽ ഭയമില്ലാതെ ആയിരിക്കാൻ ഈ വീട്ടമ്മയെ സഹായിക്കുന്നുണ്ട്.
സഹതാപത്തെക്കാൾ രാജിയ്ക്ക് അഭിനന്ദനവുമായി മുന്നോട്ടുവന്നവരാണ് അധികവും.
മിനിമം ഒരു ദിവസം ഇരുപത്തിയഞ്ചു പൊതികളുമായാണ് രാജി കച്ചവടത്തിനു എത്തുന്നത്.
മഴക്കാലം തെരുവുകച്ചവടത്തെ സാരമായി ബാധിക്കാറുള്ളതുകൊണ്ട് മഴ വന്നുകഴിഞ്ഞാൽ അന്നത്തെ ദിവസത്തെ കച്ചവടം ഉപേക്ഷിക്കുകയേ നിവർത്തിയുള്ളു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം