ന്യൂഡല്‍ഹി: കാനഡ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം. വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ പാലിക്കാന്‍ കാനഡ തയാറാകണം. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി ഇന്ത്യന്‍ പൗരനെതിരെ യുഎസില്‍ കേസെടുത്തത് ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ നിഖില്‍ ഗുപ്ത എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് നിഖിലിനെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് യുഎസ് ആരോപിക്കുന്നത്. ക്രിമിനല്‍, സായുധ സംഘങ്ങള്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ച അമേരിക്കന്‍ ആരോപണം അന്വേഷിക്കാന്‍ ഇന്ത്യ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൂടുതല്‍ പ്രതികരണം നല്‍കുമെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു