ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തക അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചുവെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തിയ സമയത്ത് ഞങ്ങളാണ് ആദ്യം കണ്ടത് എന്ന ഡിവൈഎഫ്ഐ യുടെ വാദം തെറ്റാണ് എന്നാരോപിച്ചാണ്
ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി.
കൊല്ലം ആശ്രാമം മൈതാനത്ത്, മഞ്ഞ ചുരിദാർ ഇട്ട സ്ത്രീയെ കണ്ടുവെന്നും, അവർ കാറിൽ ആണ് വന്നതെന്നും , കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുൻപ് രണ്ടുയുവാക്കൾ കാറിലെത്തി , ഇൻകംടാക്സ് ഓഫീസിനു മുന്നിൽ ബഹളം വെച്ചുവെന്നും ഇവർ പറഞ്ഞിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച സംഘം, ഓട്ടോറിക്ഷയിൽ ആണ് എത്തിയതെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തവന്നിതിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു കളവ് പറഞ്ഞതും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതും എന്നാണ് ചോദ്യം.
ഡിവൈഎഫ് ഐ ജില്ലാ നേതാക്കൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ മാധ്യമങ്ങളോട് സംസാരിച്ചത്.
യുവാക്കളെത്തിയ കാറിന്റെ നമ്പറും ഇവർ ഓർത്തെടുക്കാൻ ശ്രമിച്ചിരുന്നു.
പ്രശ്നംഗൗരവമുള്ളതായതുകൊണ്ട് ഡി വൈ എഫ് ഐ യുടെ പേര് ന്യൂസിൽ നിറഞ്ഞുനിൽക്കാൻ വേണ്ടി കാണിച്ച തരംതാണ പ്രവർത്തിയായി മാത്രം ഇതിനെ കാണാൻ കഴിയുകയുമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം