പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. എപി ജയനെയാണ് സംസ്ഥാന എക്സിക്യൂട്ടീവ് നീക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.
എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും നീക്കാനും തീരുമാനമായി.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിര്‍വാഹക സമിതി യോഗം കെ കെ അഷ്‌റഫ്, ആര്‍ രാജേന്ദ്രന്‍, സി കെ ശശിധരന്‍, പി വസന്തം എന്നിവരെ അംഗങ്ങളാക്കി അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്.
അടൂരില്‍ ഡയറി ആറുകോടിയുടെ ഫാം സ്വന്തമാക്കിയത് അനധികൃത സ്വത്ത് സമ്ബാദനത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സെക്രട്ടറി സ്ഥാനത്ത് ഇത് മൂന്നാം ടേം ആണ് ജയന്‍.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി എ.പി.ജയൻ രംഗത്തെത്തി. പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ.പി.ജയൻ പ്രതികരിച്ചു. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. പാർട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും എ.പി. ജയൻ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു