മലപ്പുറം: നവകേരള സദസ്സിന്റെ വേദിയിൽ അബദ്ധത്തിൽ തന്റെ കണ്ണിൽ കൈ തട്ടിയ എൻ.സി.സി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. ഇന്നലെ മഞ്ചേരിയിലെ പരിപാടിയിലാണ് അഭിവാദ്യം ചെയ്തു മടങ്ങുന്നതിനിടെ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചത്. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ ജിന്റോ പരിചരിച്ചിരുന്നു.
ഇന്ന് പി.വി അൻവർ എം.എൽ.എയുടെ വസതിയിൽ വച്ചാണ് ജിന്റോ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജിന്റോ.
മഞ്ചേരിയില്‍ നടന്ന നവകേരള സദസ്സിനിടെ അബദ്ധത്തില്‍ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയിരുന്നു. ഇത് ചുരുങ്ങിയ നിമിഷം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
നവകേരള സദസ്സില്‍ മന്ത്രിമാരെ സ്വീകരിക്കാനെത്തിയതായിരുന്നു ജിന്റോ. എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിച്ച ശേഷം തിരിച്ചുമടങ്ങുമ്പോള്‍ ജിന്റോയുടെ കൈ അബദ്ധത്തില്‍ മുഖ്യമന്ത്രിയുടെ കണ്ണില്‍ത്തട്ടി. മന്ത്രിമാര്‍ക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനില്‍ക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് ജിന്റോ ആദ്യം സല്യൂട്ട് നല്കി. കൈകൊടുത്ത ശേഷം മാര്‍ച്ച്ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ഇടതുകൈ ശക്തമായി മുഖ്യമന്ത്രിയുടെ കണ്ണില്‍തട്ടിയത്. ഇന്നലെ രാത്രി തന്നെ പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു