ശബരിമല ക്ഷേത്ര ദർശനത്തിനിടയിൽ കുഞ്ഞുങ്ങൾ കൂട്ടം തെറ്റി പോകാതിരിക്കാനുള്ള പുതിയ മാർഗവുമായി പോലീസ്.
സന്നിധാനത്ത് എത്തുന്നകുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ മൈക്കുവഴിയും വയർലസ് വഴിയും വിവരങ്ങൾ കൈമാറുകയായിരുന്നു പതിവ്.
കൂട്ടം തെറ്റിയ കുഞ്ഞുങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക അവരുടെ പ്രായം കുറയുംതോറും പ്രയാസകരമാണ്.
കുഞ്ഞുങ്ങളെ തേടി ബന്ധുക്കൾ എത്തേണ്ടത് മാത്രമാണ് ഇതിനൊരു പരിഹാരം ഉണ്ടായിരുന്നത്.
ഈ പ്രശനം പരിഹരിക്കാനാണ് സന്നിധാനത്ത് എത്തുന്ന കുഞ്ഞുങ്ങളുടെ കൈകളിൽ ടാഗ് അണിയിക്കാൻ പോലീസ് തീരുമാനിച്ചത്.
കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് കയ്യിൽ അണിയാവുന്ന ടാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോൺ നമ്പറിൽ പോലീസുകാർ ബന്ധപെടുകയും ചെയ്യാനാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
കൂടെയുള്ള ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പോലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്.
10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുമായി ദർശനത്തിന് എത്തുന്നവർ കുഞ്ഞുങ്ങളുടെ കയ്യിൽ ടാഗ് നിർബന്ധമായും ധരിപ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.