തിരുവനന്തപുരത്ത് ഭീമാകാരനായ ചന്ദ്രനെ കാണാൻ ഡിസംബർ 5 ന് ലഭിക്കുന്ന അവസരം ഒരുക്കിയിരിക്കുന്നത് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയാണ്.
ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ തിരുവനന്തപുരത്ത് കനകകുന്നിൽ ആയിരിക്കും ഒരുക്കുന്നത്.
ബ്രിട്ടീഷ് കലാകാരനായ ലൂക്ക് ജെറാമിന്റെ 2016-ലെ ഇൻഫ്ലറ്റബിൾ ഇൻസ്റ്റാളേഷൻ ആർട്ട് വർക്കാണ് “മ്യൂസിയം ഓഫ് ദി മൂൺ“.
വരാനിരിക്കുന്ന GSFK യിൽ പ്രശസ്തമായ പല ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അത്ഭുതങ്ങൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
മ്യൂസിയം ഓഫ് മൂൺ എന്നത് ചന്ദ്രനെ അടുത്തുകാണാൻ കഴിയുന്നൊരു അനുഭവമാക്കി മാറ്റും.
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശനവസ്തുവാണ്. മൂൺ മ്യൂസിയം എന്നറിയപ്പെടുന്ന ചന്ദ്രന്റെ ഭീമാകാരമായ ഒരു പകർപ്പ് ഏറെ കൗതുകം നിറഞ്ഞതാണ്.
അതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ 5 ന് രാത്രിയിൽ നടക്കുക.
ഒറ്റ രാത്രിയിൽ മാത്രമായിരിക്കും
പ്രിവ്യൂ. പ്രവേശനം സൗജന്യമായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം