കൊച്ചി: വിവാഹ സീസണിനോടനുബന്ധിച്ച് വിപുലമായ ശേഖരമൊരുക്കി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ. വിവിധയിനം വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും ബാഗുകളും മറ്റ് ആക്സസറീകളും വെഡിംഗ് സ്റ്റോറിൽ ലഭ്യമാണ്. സോച്ച്, മീനാ ബസാർ, കല്യാൺ സിൽക്‌സ്, സെനെം, വോയ്‌ല, മൈക്കൽ കോർസ്, റിതു കുമാർ, ഗെസ്സ്, ഹഷ് പപ്പീസ്, ഫൗസ്റ്റോ, ആൽഡോ, മോക്കോബാര, വസ്‌ത്രമയ്, ബിബ, മാന്യവർ, മോച്ചി, ടോമി ഹിൽഫിഗർ, മേയ്‌ബെലിൻ ന്യൂയോർക്ക് തുടങ്ങി 150-ലധികം പ്രമുഖ ബ്രാൻഡുകളുടെ 45,000ലേറെ സ്റ്റൈലുകളിൽ നിന്ന് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഗുണനിലവാരവും ഫാഷനും ഒരുമിച്ച ദീർഘകാലം നിലനിൽക്കുന്നവയാണ് ഉൽപന്നങ്ങൾ എന്നത് ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോറിന്റെ സവിശേഷതയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















