കൊച്ചി: വനിതകളുടെ സംരംഭകത്വത്തെയും, സ്വാശ്രയത്വത്തെയും ശാക്തീകരിക്കാൻ നീതി ആയോഗിന് കീഴിലെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ള്യു ഇ പി) മേക്ക്‌മൈട്രിപ്പിന്‍റെ സഹകരണത്തോടെ മൈത്രി പദ്ധതി ആരംഭിച്ചു. ഹോംസ്റ്റേ ഉടമകളെ ശാക്തീകണവും പ്രോത്സാഹനവും പ്രധാന ലക്ഷ്യമാക്കിയ ‘പ്രോജക്‌ട് മൈത്രി’ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ആതിഥ്യം, സുരക്ഷ,ഡിജിറ്റൽ, മാർക്കറ്റിംഗ് മുതലായ മേഖലകളിൽ പ്രത്യേക പരിശീലനം ലഭ്യമാക്കും. മികച്ച മൂന്ന് ഹോംസ്റ്റേ ഉടമകളെ പുരസ്‌കാരം നൽകി ആദരിക്കും. മൈത്രി പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകൾ ഡബ്ള്യു ഇ പി വെബ്‌സൈറ്റിൽ ഡിസംബർ 13മുതൽ അപേക്ഷിക്കാം.