കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
തുടര്‍ന്ന് കയര്‍ പൊട്ടിച്ച് തടികളെടുത്ത് മാറ്റി ലോറി ഉയര്‍ത്തി. ശേഷം കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റി. പിന്നീട് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍നിന്ന് പുറത്തെടുത്തത്.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു