ആബിഗയിലിനെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖചിത്രവുമായി സാമ്യമുണ്ടെന്ന് ആരോപിച്ചു ഷാജഹാനെന്ന വ്യക്തിയുടെ വീട് അക്രമികൾ തല്ലിതകർത്തു.
അക്രമത്തിന് പിന്നിൽ RSS ആണെന്ന് ഷാജഹാൻ പറയുന്നു. താനൊരു മുസ്ലിം ആയതിനാലാണ് തനിക്കുനേരെ ഇത്തരം അക്രമങ്ങൾ നടക്കുന്നതെന്നും ഷാജഹാൻ വ്യക്തമാക്കി.
വർഷങ്ങൾക്ക് മുൻപ് ചില കേസുകളിൽ പ്രതിയായിരുന്നത് ഷാജഹാനെ പോലീസിന്റെ സംശയത്തിനു കാരണക്കാരനാക്കുകയായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് താനാണെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഷാജഹാനും ഭാര്യയും പോലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയും ചെയ്തിരുന്നു.
അതിനു ശേഷവും പോലീസ് അന്വേഷിച്ചു എത്തിയത് അറിഞ്ഞപ്പോൾ ഭയന്ന് മകളുടെ വീട്ടിലേക്ക് ഷാജഹാൻ മാറുകയായിരുന്നു. ഈ അവസരത്തിലാണ് അക്രമികൾ ഷാജഹാനെ തേടി വീട്ടിൽ വരുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത്.
പോലീസും നാട്ടുകാരും തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും ഷാജഹാൻ പറയുന്നു.