തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചികിത്സയുടെ ഭാഗമായി 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് ആശുപത്രി വ്യക്തമാക്കിയത്. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്കായി ചികിത്സാ സഹായം ആവശ്യമാണ്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരും. താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
read also:മനുഷ്യ മാംസം ഭക്ഷണമാക്കിയ കൊലയാളി
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയകാന്തിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. താരത്തെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകരെ ആശങ്കയിലാക്കിലാക്കിയിരുന്നു. കടുത്ത പനിയും ചുമയും ബാധിച്ചതോടെയാണ് ആരോഗ്യം മോശമായത്. വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു