തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ തെരച്ചില്‍ സംവിധാനത്തില്‍ പിഴവുണ്ടായെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കുട്ടിയെ കണ്ടെത്തിയത് ജനങ്ങളും മാധ്യമങ്ങളും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്വേഗത്തിന്റെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.
ആറ് വയസ്സുകാരി അബിഗേല്‍ സാറക്കും കുടുംബത്തിനും കൗണ്‍സലിംഗ് നല്‍കും. പ്രാഥമികമായി കൗണ്‍സലിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കൗണ്‍സലിംഗ് തുടരും. തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ഈ പിഞ്ചുബാലിക മുക്തയായിട്ടില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അബിഗേല്‍ സാറാ റെജി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു