ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം ‘തലൈവര്‍ 171’. ജനുവരിയില്‍ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ യുവനടന്‍ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ക്യാമിയോ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന.
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തലൈവര്‍ ഫാനായ തനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുമ്പ് പലതവണ ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. സംവിധായകന്‍ ലോകേഷ് കഥാപാത്രത്തിനായി താരത്തെ സമീപിച്ചെന്നും ശിവകാര്‍ത്തികേയന്‍ ഉടന്‍ സമ്മതിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയ്ക്ക് ശേഷം തലൈവര്‍ 171 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ലോകേഷ്. ചിത്രം അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സണ്‍ പിക്‌ചേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന തലൈവര്‍ 170തിന്റെ ചിത്രീകരണത്തിരക്കിലാണ് രജനീകാന്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു