ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്ന കേസില്‍ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍. ചേര്‍ത്തല ട്രാഫിക് എഎസ്‌ഐ അനില്‍ കുമാറിനെ കൈയ്യേറ്റം ചെയ്തതിനു നഗരസഭ 27-ാം വാര്‍ഡില്‍ അതുല്‍ രാധാകൃഷ്ണന്‍ ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ അതുലും സുഹൃത്തുക്കളുമെത്തിയ ബൈക്കില്‍ ചട്ടവിരുദ്ധ നടപടി ശ്രദ്ധയില്‍പ്പെട്ട പോലീസ് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കൈയ്യേറ്റമെന്നാണു കേസ്. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടെന്നു പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ബി. ഫൈസലിന്റെ വീടിനുനേരേ ആക്രമണം നടത്തിയ സംഭവത്തില്‍ അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു