കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകലില്‍ നിന്നും രക്ഷപ്പെട്ട ആറ് വയസ്സുകാരി അബിഗേല്‍ സാറക്കും കുടുംബത്തിനും കൗണ്‍സലിംഗ് നല്‍കും. പ്രാഥമികമായി കൗണ്‍സലിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കൗണ്‍സലിംഗ് തുടരും. തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ഈ പിഞ്ചുബാലിക മുക്തയായിട്ടില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അബിഗേല്‍ സാറാ റെജി.
ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കും. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പം ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ ചോദിച്ചറിയുക.
read also അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 2 സ്ത്രീകളുണ്ടെന്ന സംശയത്തില്‍ പോലീസ്
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു