കൊല്ലം: അബിഗേല്‍ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞെക്കാട്ടെ വാടകവീട്ടില്‍ പൊലീസ് പരിശോധന നടത്തി. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടില്‍ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കല്ലമ്പലം ഞെക്കാട്ടെ വീട്ടില്‍ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ചിട്ടിയുള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നയാളാണ് സ്ത്രീ. എന്നാല്‍ ഈ വീട്ടില്‍ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറയുന്നത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവര്‍ക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് വീട്ടുടമയുടെ മൊഴിയിലുണ്ട്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്ത്രീക്കൊപ്പമുള്ള മറ്റു മൂന്നുപേരെ കണ്ടെത്താനുമുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു