ആധാർ കാർഡിന് വേണ്ടി വളർത്തു പൂച്ചയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും അതുവഴി നിയമനടപടികൾക്ക് വിധേയനാവേണ്ടി വരുകയും ചെയ്ത യുവാവിന്റെ വാർത്ത വർഷങ്ങൾക്ക് മുൻപ് വയറൽ ആയിരുന്നു.

ഇതിപ്പോൾ മാ കാളിയുടെ പേരിൽ ആധാർ കാർഡിന് അപേക്ഷിക്കുകയോ കേന്ദ്രം നേരിട്ട് ആധാർ അനുവദിക്കുകയോ ആയിരുന്നില്ല.
കാളീശ്വരി ക്ഷേത്രത്തിൽ സ്ഥാപിച്ച വ്യത്യസ്തമായൊരു ഫ്ളക്സ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മേൽവിലാസവും ഭർത്താവിന്റെ പേരും ചേർത്ത് മാ കാളിക്ക് ആധാർ കാർഡ് ലഭിച്ചത് ഇതിനോടകംതന്നെ വയറലായി കഴിഞ്ഞ സ്ഥിതിക്ക് പിന്നാലെ മറ്റു ദൈവങ്ങൾക്കും ആധാർ ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
















